അടിമാലി;ക്ഷേമപെഷൻ കിട്ടാത്തതിനാൽ അടിമാലിയിൽ വനവാസികുടുംബത്തിന്റെ വേറിട്ട പ്രതിഷേധം
|
“ദയാവധത്തിനും തയ്യാർ” എന്ന് എഴുതിയിട്ടുള്ള ഫ്‌ലകസ് അടിമാലിയിൽ നടത്തിവരുന്ന പെട്ടിക്കടയുടെ മുന്നിൽ പ്രദർശിപ്പിച്ചാണ് കുളമാംകുഴി കുടി നിവാസി വാളിപ്ലാക്കൽ ശിവദാസൻ-ഓമന ദമ്പതികൾ പെൻഷൻ വിഷയത്തിൽ പ്രതിഷേധം ആരംഭിച്ചിട്ടുള്ളത്.
അടിമാലി അമ്പലപ്പടിയിലാണ് ദമ്പതികൾ പെട്ടിക്കട നടത്തുന്നത്.73 കാരിയായ ഓമന വികലാംഗയാണ്,ശാരീരിക വിഷമതകൾ മൂലം തൊഴിലെടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ജീവിതമെന്ന് 82 കാരനായ ഭർത്താവ് ശിവദാസൻ പറയുന്നു.
പെൻഷൻ മുടങ്ങിയതുമൂലം ജീവിതം ദുരിതത്തിലായ സാഹചര്യത്തിലാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചതെന്ന് ദമ്പതികൾ വ്യക്തമാക്കി.
അടിമാലി ഗ്രാമപഞ്ചായത്തിൽ ഇരുപതാം വാർഡിൽ കുളമാംകുഴിക്കുടി താമസിച്ചിരുന്ന ദമ്പതികൾക്ക് പട്ടികവർഗ്ഗ വകുപ്പിൽ നിന്നും കാട്ടു വിഭവങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നതിനായ പെട്ടിക്കട ലഭിച്ചിരുന്നു.
വനങ്ങളിൽ പോയി വിഭവങ്ങൾ ശേഖരിക്കുന്നതിന് നിലവിലെ സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് ഇവർ വിശദമാക്കുന്നത്.
വന്യമൃഗം ശല്യം പെരുകി.ഇതുമൂലം വനവിഭവങ്ങൾ ശേഖരിയ്ക്കാൻ കാഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്,കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായമായ വില ലഭിയ്ക്കുന്നില്ല.വന്യമൃഗങ്ങൾ കൃഷി വ്യാപകമായി നശിപ്പിയ്ക്കുന്നു.
എല്ലാവഴിയിലും വരുമാനം നിലച്ച സ്ഥിതിയാണ് നിലവിലുള്ളത്.അതിനാലാണ് ബോർഡ് സ്ഥാപിച്ച് ദുരിതം പൊതുജനത്തെ അറയിക്കാൻ തീരുമാനിച്ചത് ശിവദാൻ വിശദമാക്കി.





