ഇസ്രായേലിന്റെ ഗസാ ഉപരോധം തകര്‍ക്കാനായി പുറപ്പെട്ട കപ്പല്‍ വ്യൂഹത്തിന് നേരേ ഡ്രോണ്‍ ആക്രണം. തുനീഷ്യയില്‍ വെച്ച് തങ്ങളുടെ പ്രധാന കപ്പലായ ‘ഫാമിലി ബോട്ടി’ന് നേരെ ഒരു ഡ്രോണ്‍ ആക്രമണം നടന്നതായും, ഇത് തീപിടുത്തത്തിന് കാരണമായെന്നും ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ല (ഏടഎ) അറിയിച്ചു. കപ്പലിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അവര്‍ വ്യക്തമാക്കി.
|
അതേസമയം, കപ്പലിന് സമീപം ഡ്രോണൊന്നും കണ്ടെത്തിയിട്ടില്ലെന്നും, കപ്പലിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റുകള്‍ക്ക് തീപിടിച്ചതായിരിക്കാം അപകട കാരണമെന്നുമാണ് തുനീഷ്യന്‍ നാഷണല്‍ ഗാര്‍ഡ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.
ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പട്ടിണി രൂക്ഷമായ ഗസയിലെ ഇസ്രായേല്‍ ഉപരോധം ലംഘിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറപ്പെട്ട മറ്റു കപ്പലുകള്‍ക്കൊപ്പം ചേരാനൊരുങ്ങുകയായിരുന്നു ഫാമിലി ബോട്ട്. ബുധനാഴ്ച ഗസയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പുള്ള അവരുടെ അവസാനത്തെ ഇടത്താവളമായിരുന്നു തുനീഷ്യയിലെ സിദി ബൗ സെയ്ദ്.
കാലാവസ്ഥാ പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബര്‍ഗ്, ബാഴ്സലോണയുടെ മുന്‍ മേയറായ അദാ കോളൗ, നാല് ഇറ്റാലിയന്‍ പാര്‍ലമെന്റംഗങ്ങള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയക്കാരും പ്രവര്‍ത്തകരും ഈ കപ്പല്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.


