06
Apr 2024
Sun
06 Apr 2024 Sun

പ്രളയകാലത്തെ ‘നന്മമരം” ജൈസല്‍ വീണ്ടും ജയിലില്‍; നടപടി തട്ടിപ്പ് കേസില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ പരപ്പനങ്ങാടി സ്വദേശി ജൈസല്‍ വീണ്ടും അറസ്റ്റില്‍. ഇത്തവണ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ മൂന്നു പേര്‍ നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവര പ്രകാരമാണ് തിരുവനന്തപുരത്തെ ജയിലില്‍ നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ മാര്‍ച്ച് 12നാണ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം തട്ടിയെടുക്കല്‍ നടന്നത്. എട്ട് പ്രതികളില്‍ മൂന്ന് പേര്‍ ഉടന്‍ പിടിയിലായി. ജൈസലും സംഘത്തിലുണ്ടെന്ന് പിടിയിലായവരില്‍ നിന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഈ കേസില്‍ ജൈസലിനെ റിമാന്‍ഡ് ചെയ്തു. ജൈസലിനെ തിരുവനന്തപുരത്തെ ജയിലിലേക്കു തന്നെ മാറ്റും.

2018ലെ പ്രളയ കാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ കയ്യടി നേടിയത്. ആ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ പിന്നീട് വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തു. പിന്നീട് താനൂര്‍ തൂവല്‍ തീരം ബീച്ചിലിരുന്ന യുവാവിനെയും ഒപ്പമുണ്ടായ സ്ത്രീയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ജൈസലിനെ അറസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലിലെത്തിയത്.

jaisal who is famous for rescue operations during flood arrested for cheating

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക