പാരീസ്: ടെലിഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവ് ഫ്രാന്‍സില്‍ അറസ്റ്റിലായി. പാരീസിലെ ബൂര്‍ഗെറ്റ് വിമാനത്താവളത്തില്‍ ശനിയാഴ്ച വൈകീട്ടാണ് അദ്ദേഹം പിടിയിലായത്. (Telegram CEO arrested in France) ഫ്രാന്‍സിലെ പ്രാദേശിക ടി.വി ചാനലുകളാണ് ടെലിഗ്രാം മേധാവിയുടെ അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.
|
പ്രൈവറ്റ് ജെറ്റില്‍ ഫ്രാന്‍സിലെത്തിയതായിരുന്നു ദുരോവ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ടെലിഗ്രാമില്‍ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സി.ഇ.ഒയുടെ അറസ്റ്റെന്ന് സൂചനകളുണ്ട്.
ALSO READ: ലൈംഗികാരോപണം; രഞ്ജിത്ത് ഇന്ന് രാജിവച്ചേക്കും
അതേസമയം, വാര്‍ത്തകളോട് പ്രതികരിക്കാന്‍ ടെലിഗ്രാം തയാറായില്ല. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയവും പൊലീസും അറസ്റ്റിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. അസര്‍ബൈജാനില്‍ നിന്നാണ് പാവേല്‍ ദുരോവ് യാത്ര തിരിച്ചത്. നിലവില്‍ ദുബൈ കേന്ദ്രീകരിച്ചാണ് ടെലിഗ്രാമിന്റെ പ്രവര്‍ത്തനം.
റഷ്യന്‍ പൗരനായ ദുരോവ് 2014ലാണ് രാജ്യം വിട്ടത്. അന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വി.കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന ആരോപണം റഷ്യ ഉന്നയിച്ചിരുന്നു. തുടര്‍ന്നായിരുന്നു നാട് വി്ട്ടത്. പിന്നീട് വി.കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ദുരോവ് അടച്ചുപൂട്ടി.
ഫോബ്‌സിന്റെ കണക്ക് പ്രകാരം 15.5 ബില്യണ്‍ ഡോളറാണ് ദുരോവിന്റെ ആസ്തി. പല രാജ്യങ്ങളിലെ സര്‍ക്കാറുകളില്‍ നിന്നും സമ്മര്‍ദമുണ്ടാവുന്നുണ്ടെങ്കിലും 900 മില്യണ്‍ സജീവ ഉപയോക്താക്കള്‍ ലോകത്താകമാനം ഇന്ന് ടെലിഗ്രാമിനുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





