
അബൂദബി: സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളെ മനുഷ്യന്റെ ആരോഗ്യ സ്ഥിതി അളക്കുന്ന ഉപകരണമാക്കി മാറ്റുന്ന പദ്ധതി പ്രഖ്യാപിച്ച് യുഎി. (UAE announces Biosigns project that can diagnose diseases) പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ഹീമോഗ്ലോബിന്‍, ഹൃദയമിടിപ്പ് വേഗത എന്നിവ സ്മാര്‍ട്ട് ഫോണ്‍ ക്യാമറ വഴി സെക്കന്‍ഡുകള്‍ക്കുള്ളില്‍ സ്വയം പരിശോധിക്കാവുന്ന സംവിധാനമാണ് യുഎഇയില്‍ നടപ്പിലാക്കുന്നത്.
![]() |
|
ദുബയില്‍ സമാപിച്ച അറബ് ഹെല്‍ത്തിലാണ് നിര്‍മിത ബുദ്ധി (എഐ) സംവിധാനമായ ‘ബയോസൈന്‍സ്’ പദ്ധതി പ്രഖ്യാപിച്ചത്. പരമ്പരാഗത മാതൃകയില്‍ ലാബില്‍ പോയി പരിശോധിച്ച് ഫലത്തിനായുള്ള നീണ്ട കാത്തിരിപ്പും ഇതോടെ ഒഴിവാക്കാം.
ALSO READ: ഇന്ന് മൂന്ന് ഇസ്രായേല്‍ ബന്ദികളും 90 ഫലസ്തീന്‍ തടവുകാരും മോചിതരാകും; റഫ അതിര്‍ത്തി തുറക്കുന്നു
വീട്ടിലിരുന്ന കൊണ്ട് നിമിഷ നേരംകൊണ്ട് ഫലം അറിയാം. ഇതിനു കാര്യമായ ചെലവില്ലെന്നതാണ് നേട്ടം. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആരോഗ്യസംരക്ഷണം എളുപ്പമാക്കുന്നതിനായി വികസിപ്പിച്ചതാണ് ബയോസൈന്‍സ് സംവിധാനം.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ച ഈ സംവിധാനം വഴി മനുഷ്യന്റെ മുഖം സ്‌കാന്‍ ചെയ്താണ് രോഗനിര്‍ണയം നടത്തുന്നത്. ചര്‍മത്തിന്റെ നിറത്തിലും ചര്‍മത്തിനടിയിലെ രക്തപ്രവാഹത്തിലുമുള്ള സൂക്ഷ്മമായ മാറ്റങ്ങള്‍ കണ്ടെത്തിയാണ് റിപോര്‍ട്ട് നല്‍കുക. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ ഫലങ്ങള്‍ തല്‍ക്ഷണം ലഭ്യമാകും.
രാജ്യത്തിന്റെ ഏകീകൃത ആരോഗ്യ റെക്കോര്‍ഡുമായി ഈ സംവിധാനം നേരിട്ട് ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിലെ സപ്പോര്‍ട്ട് സര്‍വീസസ് വിഭാഗം ആക്ടിങ് അസി. അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അഹ് ലി പറഞ്ഞു.