തെല്‍ അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് ഇസ്രായേല്‍ കൊലപ്പെടുത്തുന്നതിന് മൂന്ന് ദിവസം മുമ്പെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.(Yahya Sinwar’s last meal three days before his death) ഇസ്രായേലി ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ഗസയിലെ പട്ടിണിയുടെ ആഴം വ്യക്തമാക്കുന്നത് കൂടിയാണ് പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ട്.
|
മരിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് വരെ സിന്‍വാര്‍ പട്ടിണിയിലായിരുന്നുവെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഡി.എന്‍.എ പരിശോധനക്കായി സിന്‍വാറിന്റെ വിരലുകളിലൊന്ന് നീക്കം ചെയ്തുവെന്നും ഇസ്രായേല്‍ നാഷണല്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ചെന്‍ കുഗേല്‍ പറഞ്ഞു.
ALSO READ: കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്കായി; നാല് കുഞ്ഞു സഹോദരങ്ങൾക്ക് ദാരുണാന്ത്യം
ആദ്യം വെടിയേറ്റതിന് ശേഷവും മണിക്കൂറുകളോളം സിന്‍വാര്‍ അതിജീവിച്ചുവെങ്കിലും പിന്നീട് വെടിയേറ്റത് മൂലമുണ്ടായ ഗുരുതരമായ മസ്തിഷ്‌ക ക്ഷതം മൂലം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും കുഗല്‍ പറയുന്നു.
ഗസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും നിഷേധിച്ച് അവരെ കൂട്ടക്കുരുതിക്ക് ഇരയാക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നതെന്ന് വ്യാപക വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇത് തെളിയിക്കുന്നതാണ് യഹിയ സിന്‍വാറിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ശക്തമായിട്ടും ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കാന്‍ പോലും ഇസ്രായേല്‍ തയാറായിട്ടില്ല.
2024 ഒക്ടോബര്‍ 16ന് നടത്തിയ ആക്രമണത്തിലാണ് ഇസ്രായേല്‍ യഹിയ സിന്‍വാറിനെ വധിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ യഹിയ സിന്‍വാറാണെന്നാണ് ഇസ്രായേല്‍ പറയുന്നത്.


